മാനസം വെന്ത് നൊമ്പരമേറി പാടിയ പാട്ടു കേട്ട് | Manasam venth Nombarameri


 

മാനസം വെന്ത് നൊമ്പരമേറി പാടിയ പാട്ടു കേട്ട് 

ആശിഖിൻ കൂട്ടമെന്നെ ചേർക്കലെന്നാണ്... 

സ്നേഹ സമ്പന്ന ജീവിതമാശയിൽ ഞാൻ തീർത്ത ബൈത്ത് 

കരം പുൽകുവാൻ സബബാകലെന്നാണ്... 

 

കാലമേറെ പാടിയാലും കാമിലാം നബി കേട്ടതില്ലെ 

കരം നിലക്കുന്ന നാൾ തണി വേറെയാരാണ്... 

കാരിരുമ്പ് പോലെ ഹൃദയം കൂർത്തവർക്കും ത്വാഹയരുളിയ

സ്നേഹമിൽ പ്രതീക്ഷയാലിവൻ കോർത്ത വരിയാണ്... 

 

കനിവിൻ സാഗരമേ

കരളെരിയുന്നു യാ നബിയെ...(2)

കറ കളഞ്ഞൊരു ഖൽബ് നൽകി

കഥനം തീർത്തീടണേ....               

(മാനസം...)

 

പാതി വെന്തൊരു ഖൽബിനുടമ...

പാപ ഭാരത്തിന്റെ കുടമ...

പാരിലെ കനിവിന്റെ ഇടമ...

പാൽനിലാ തേടുന്നൊരടിമ.... 

പാപപങ്കില ജീവിതത്തിൽ ദുഃഖിതനാണിന്നു ഞാൻ

പാക പിഴവുകളാൽ കഴിഞ്ഞായുസ്സിലും ഖേദിച്ചു ഞാൻ...(2)

 

പാതിരാവിൻ പഴുതിലൊന്ന്

പാപമോതി കരഞ്ഞിടാൻ...

പാവന പ്രേമത്തിനമൃതം

ഖൽബിലേറ്റി നടന്നു ഞാൻ...

ആശ നിറയുന്നു അകമിൽ നിരാശ പടരുന്നു...(2)

അലിവിനുറവിടമാം ഹബീബെ

പ്രതീക്ഷ നിറയുന്നു...             

(മാനസം...)         

 

കവിൾത്തടമെന്തു മഹിമ

ആതിര പ്രഭ തോൽക്കും പുതുമ...

ആയിരം കണ്ണിന്നു സമമാ...

കവിൾ കണ്ടോരെ പൊലിമ... 

ആക ലോക കാരണർ  കതിരായ ത്വാഹാ മുസ്ത്വഫാ... 

ആഖിറ വിജയത്തിനും സബബങ്ങു മാത്രം മുജ്തബാ... (2)

ആധികൾ ചൊല്ലാനൊരാളില്ലങ്ങു മാത്രം മുർത്തളാ....

ആശിഖിൻ ഖൽബിൽ എരിഞ്ഞീ ദാഹം തീർക്കൂ യാ ശിഫാ... 

യാ റസൂലല്ലാഹ് നർജൂ റഹ്മത്തമ്മിൻക...(2)

യാ ഫുആദി യാ വിദാദി യാ ഹബീബള്ളാഹ്...