മക്ക പുഞ്ചിരി തൂകുന്നേ | MAKKA PUNCHIRI THOOKUNNE | NEW MEELAD SONG 22


മക്ക പുഞ്ചിരി തൂകുന്നേ

മർഹബയാകെ പൊങ്ങുന്നേ

മനുഷ്യകുലത്തിനു മാതൃകയായൊരു

മഹമൂദർ വരവാകുന്നേ...

    [ മക്ക പുഞ്ചിരി ]



അജബുകളേറെ നിറഞ്ഞവര്

അൽ അമിനായി വളർന്നവര് ...2

അമ്പവൻറെമ്പിയ രാജ റസൂലാം

അഹമ്മദ് നബിയോരാണവര്...

    [ മക്ക പുഞ്ചിരി ]


ഇസ്ലാം ദീനിൻ പ്രബോധകര്

ഇഹമില്‍ മാറ്റൊലി തീർത്തവര്  ...2

അജ്ഞത ഏറെ നിറഞ്ഞൊരു മരുഭൂ

അറിവിൻ വാഹകരാണവര്...

    [ മക്ക പുഞ്ചിരി ]


പാരിനനുഗ്രഹമാണവര്

പുഞ്ചിരിയാൽ മുഖമായവര് .. 2

അമ്പര തട്ടുകളേഴും താണ്ടിയ

അമ്പിയ രാജ റസൂലവര്

    [ മക്ക പുഞ്ചിരി ]


ഖമറിനെ രണ്ടായ് പിളർത്തിയവർ

ഖൈറിൻ വെട്ടം നൽകിയവർ ... 2

ഖല്ലാഖുടയോൻ മാനവർക്കേകിയ 

ഖാത്തിമുൽ അമ്പിയ സയ്യിദവർ

    [ മക്ക പുഞ്ചിരി ]


അകലെ പുണ്യ മദീനത്ത്

അഷ്റഫുൽ ഖൽകിൻ ചാരത്ത് ... 2

അവിടമിൽ ചെന്ന് സലാം പറയാനുള്ള

അടിയരുടെ ആശകൾ തീർക്കല്ലാഹ്...

[ മക്ക പുഞ്ചിരി ]


ആഖിറം നാളിൽ രക്ഷകരേ

ആശ്രയം ഞങ്ങൾക്കേകിടണേ .. 2

ആ തിരു നബിതൻ കൂടെ സ്വർഗമിൽ

അഹദേ ഞങ്ങളെ ചേർത്തിടണേ

[ മക്ക പുഞ്ചിരി ] ...2