മക്ക മണ്ണിലുദയം | Makka Manniludhayam | Madh Song Lyrics | Fadhil Moodal | Suhail Sa'adi Mylatty

മക്ക മണ്ണിലുദയം
മധു അമൃതം നബി താരകം...
സത്യദീനിൽ അഭയം
സുമ സുകൃതം നിധി സൗഭകം...
യാ റസൂലെ യാ ഹബീബെ
ആശിഖീങ്ങളെ ശ്രുതി...
യാ ഹുസൂറെ യാ വസീറെ
ആറ്റലേ മഹോന്നതീ...(2)
നബി മധുരിതമധു അമൃതമി-
ലഭയസുഖമിൽ ഇവന് കുളിര്... മക്കാ....

(മക്ക മണ്ണിൽ...)

അന്ന് ഹിറയിൽ... അന്ന് ഹിറയിൽ
ജിബ്-രീൽ അണഞ്ഞ് വേദമന്ത്രവാക്യമേ...
ഇന്നീ ജഗമിൽ... ഇന്നീ ജഗമിൽ നബി
സ്നേഹദീപമായ് പ്രകാശമേ...
ശത്രു മിത്രമായ നിഷ്കളങ്ക മാനസം നബീ...
നിത്യസ്നേഹമാവസന്ത ഭൂമിക
ത്വൈയ്ബാ പുരി... ആ....
പുണ്യ മണ്ണിൽ കവിളുരച്ച്...
ദൂതരിൽ സലാമുകൾ...
(മക്ക മണ്ണിൽ...)

സ്നേഹ നബിയിൽ.... സ്നേഹ നബിയിൽ അസ്ഹാബണഞ്ഞ് ജീവിതം സമർപ്പിതം...
ജ്ഞാനമവരിൽ.... ജ്ഞാനമവരിൽ
ആറ്റലരുളി ധാർമ്മിക പ്രകാശിതം...
ഹഖിനൊത്ത് ആത്മ
വീര്യമേകിയ നേതൃത്വമേ...
ഹൃത്തിലേക്ക് ദീൻ വെളിച്ച-
മേകിയ സാരഥ്യമേ... ആ....
പുകളുകൾ കുറിച്ചിടുന്നു
ഇഹപര പ്രയോജനം...
makka manniludayam
madhu amrutham nabi thaarakam...
sathyadeenil abhayam
suma sukrutham nidhi saubhakam...
yaa rasoole yaa habeebe
aashikheengale shruthi...
yaa husoore yaa vaseere
aattale mahonnathee...(2)
nabi madhurithamadhu amruthami-
labhayasukhamil ivanu kuliru... makkaa....
(makka mannil...)

annu hirayil... annu hirayil
jib-reel ananju vedamanthravaakyame...
innee jagamil... innee jagamil nabi
snehadeepamaayu prakaashame...
shathru mithramaaya nishkalanka maanasam nabee...
nithyasnehamaavasantha bhoomika
thvyybaa puri... aa....
punya mannil kaviluracchu...
dootharil salaamukal...
(makka mannil...)

sneha nabiyil.... sneha nabiyil ashaabananju jeevitham samarppitham...
jnjaanamavaril.... jnjaanamavaril
aattalaruli dhaarmmika prakaashitham...
hakhinotthu aathma
veeryamekiya nethruthvame...
hrutthilekku deen veliccha-
mekiya saarathyame... aa....
pukalukal kuricchiTunnu
ihapara prayojanam...


Song മക്ക മണ്ണിലുദയം...
Type Madh Song
Lyrics Suhail Sa'adi Mylatty