മദ്ഹിന്റെ മലർ മാല കോർക്കണം | Madhinte Malar Mala Korkkanam



മദ്ഹിന്റെ മലർ മാല കോർക്കണം...

ആ മദദാൽ മദീനത്തോന്നണയണം

മഹ്ബൂദേ ഹാജത്ത് വീട്ടിടേണം

മെഹബൂബ് തിങ്കളെ പുൽകീടണം...(2)


(മദ്ഹിന്റെ...)


പാതിര നേരത്തും താരമേ നബി -

പാരിന്റെ പരിപൂർണ ശോഭയെ...(2)

പാലകൻ ഏകിയ കണ്മണി നബി -

പരമാർത്ഥ ഹുബ്ബിന്റെ പൗർണമി


(മദ്ഹിന്റെ...)


മീമിൽ പൊരുളായ നൂറൊളി...

ലോകത്തെ ദർശിച്ച ഖമറൊളി...(2)

ഖാലിക്കാം റബ്ബിന്റെ സന്നിധി...

അജബുകൾ മിന്നിച്ച സയ്യിദി...


(മദ്ഹിന്റെ...)


ഉലകിൽ മികൈന്തെന്റെ വാരിദി...

ഉടയോൻ പടൈത്തുള്ള സാരഥി...(2)

ഉന്മേഷമേകിടും പ്രവചനം...

ചെയ്തന്യം അരുളിയ സാന്ത്വനം...