ചിത്തിരപ്പൊൻ മുത്തൊളിവിൽ | Chithirappon Mutholivil | Song Lyrics | Muflih Panakkad | Sahal Ponmala | Sinan | Musthafa Adani
ചിത്തിരപ്പൊൻ മുത്തൊളിവിൽ വാഴും മദീനാ...
ചിത്തം നിത്യം തേടിടുന്ന തേട്ടം മദീനാ...(2)
പാർത്തു ഹൃത്തിൽ ഉത്തമരാം മുത്ത് നബീനാ...
ഓർത്ത് കോർത്ത് ചാർത്തിടുന്നു മദ്ഹുൽ അമീനാ...(2)
ഹാശിം കുലത്തിൽ നല്ല നൂറ് വന്നുദിച്ചു...
ആലത്തിലാകെ നൂർ ജ്വലിച്ച് ചന്ദ്രികാ ചിരിച്ചു...(2)
(ചിത്തിരപ്പൊൻ...)
സത്യമതം... ആ... സത്യമതത്തിന്റെ മാർഗം മാനവരിൽ തന്നു...
സൗഹൃദം സ്നേഹത്തിലൂട്ടി മാതൃകരായി നിന്നു...(2)
വജ്ഹിൻ വഞ്ചന ഇല്ല പുഞ്ചിരി തൂകിയ മൊഴിയാ...
പൊൻ മൊഞ്ചിലലംകൃത നിധിയാം...
സയ്യിദുൽ ബഷറാം ശറഫുറ്റ ലങ്കിടും ബദ്റാം...
നബി ബദ്റും ഉഹ്ദും ഹന്തക്കും ഖൈബറും താണ്ടിയ ത്യാഗം...
ബദ്റും ഉഹ്ദും ഹന്തക്കും ഖൈബറും താണ്ടിയ ത്യാഗം...
ബലദ് മദീനയും ഭാഗ്യം...
(ചിത്തിരപ്പൊൻ...)
ഭക്തി സ്വരം ആ...
ഭക്തി സ്വരത്തിൽ മൊഴിഞ്ഞു വാക്കുകളിൽ സാരം...
അർത്ഥ മുത്തുകൾ നുകർന്ന് എത്തി സ്വർഗ തീരം...(2)
അറിവിൻ ഫലം പകർന്ന് അദബുണർത്തിയ നബിയാ...
നിറ കനിവൊഴിക്കിയ ബഹറാം...
ബഹ്ജയിൽ ബഹ്ജ തിരുനബി ബദ്റിലും ബദ്റാം...(2)
ബദ്റും ഉഹ്ദും ഹന്തക്കും ഖൈബറും താണ്ടിയ ത്യാഗം...(2)
ബലദ് മദീനയും ഭാഗ്യം...
Post a Comment