സത്യ മതത്തിന്‍ ഉത്തമരെ | Sathyamadathin Uthamare

 സത്യ മതത്തിന് ഉത്തമരെ

സന്മാര്ഗ്ഗ തേന്മലരെ... 2

സര്വ്വ ജനത്തിനുമതിപതിയെ

സഹനത്തിന് നിധിയെ.... 2

യാ നബിയ്യള്ളാ യാ നജിയ്യള്ളാ 

യാ മുനവ്വിര് യാ മുബശ്ശിര് യാ മുനീറള്ളാ

                                (സത്യ മതത്തിന്)

കലികൊണ്ട കാലത്തിന് കനല് കെടുത്തി

കറയറ്റ സ്നേഹത്തിന് ഇതള് വിടര്ത്തി.... 2

ഗതകാല പാഴ്ത്തണ്ടില് ഇശല് വിരുത്തി.... 2

ഗതിയറ്റ പെണ് നെഞ്ചില് തണല് പടര്ത്തി

മുഖദ്ദസും മുഅത്ത്വറും മുത്വഹറും മുനവ്വറും

മുസമ്മിലാം നബിയരെ ഗുണമല്ലെ...

മുബശ്ശിറും മുസ്വവ്വിറും മുഅയ്യദും

മുമജ്ജദും മുത്ത് ത്വാഹയല്ലെ....

സാഇദായ് സാബിറായ് 

ശാഫിആയ് സബീലായ്..

      (സത്യ മതത്തിന്)

ഉശസ്സന്നു കാലത്തിന് തമസ്സകറ്റി

വജസ്സന്നു ലോകത്തിന് മനസ്സുമാറ്റി… 2

അഹദെന്ന തൗഹീദിന് ധ്വനിയുമെത്തി.. 2

അദബെന്ന പൂന്തോപ്പില് അഴകു ചുറ്റി

മുഖദ്ദമും മുഅഖറും മുഖയ്യരും മുശഫഉം

മുഫള്ളിലാം നബിയോരെ ഗുണമല്ലെ

മുസവ്വിറും മുനവ്വിറും മുളല്ലിലും

മുതവ്വിജുമൊത്ത ത്വാഹയല്ലെ

സ്വാദിഖായ് സ്വാബിറായ്

സ്വാഹിബായ് റസൂലായ്

     (സത്യ മതത്തിന്)