റസൂല് കാമിലേ നബി... | Rasool Kamile Nabi

 റസൂല് കാമിലേ നബി...

സബീല് ആദിലേ നിധി...(2)

സലാമ് ആലമാകെ പാകിയുള്ള

സ്നേഹ സാരഥീ...

വാനിലേ താരകം... പാടിടും ഗീതകം...(2)

വിണ്ണിലേ വെണ്ണിലാ... മണ്ണിലേ വർണ്ണമാ...(2)

സ്വർഗ്ഗ രാജ സയ്യിദേ നബീ...

 

  (റസൂല് കാമിലേ...)

 

പതക്കമോ മുഖ തിളക്കം...

പരന്നിടും പ്രഭാ മിനുക്കം...(2)

പ്രവാചകാ നബി... പ്രകാശ സന്നിധീ...(2)

പകിട്ട് എട്ടു ദിക്കിലും പതിച്ചതോ... 

വാനിലേ താരകം... പാടിടും ഗീതകം...(2)

വിണ്ണിലേ വെണ്ണിലാ.... മണ്ണിലേ വർണ്ണമാ...(2)

സ്വർഗ്ഗ രാജ സയ്യിദേ നബീ...

 

      (റസൂല് കാമിലേ...)

 

വരച്ചു പാരിതിൽ സമത്വം...

വിതച്ചു പാവന മിതത്വം...(2)

പ്രതീക്ഷ യാ നബീ... പ്രധാനി എൻ നബി...(2)

പകിട്ട് എട്ടു ദിക്കിലും പതിച്ചതോ... 

വാനിലേ താരകം... പാടിടും ഗീതകം...(2)

വിണ്ണിലേ വെണ്ണിലാ.... മണ്ണിലേ വർണ്ണമാ...(2)

സ്വർഗ്ഗ രാജ സയ്യിദേ നബീ...