മീലാദ് സ്വാഗത ഗാനം | Meelad Welcome Song
അഹദായ നാഥനിൽ ആദ്യം സ്തുതി ഓദി പാടി തുടങ്ങുന്നേ...
ഞങ്ങൾ പാടി തുടങ്ങുന്നേ….
ആറ്റൽ റസൂലോരിൽ ആയിരം പുണ്യ സലാത്തുകൾ ചൊല്ലുന്നേ...
ഏറ്റം പുകളുകൾ പാടുന്നേ
(അഹദായ)
ഇമ്മച്ചം മദ്റസക്കിന്ന്
ഏറെ സന്തോഷത്തിൻറെ ദിനമിന്ന്...2
മുത്ത് ഹബീബിൻറെ മാലാദ് സുദിനത്തിൽ
(മദ്ഹുകൾ പാടുന്ന ദിനമിന്ന്...2)
(അഹദായ)
വേദിക്ക് ഞങ്ങളരുളുന്നു
ഇന്ന് ഏറ്റം സുറൂറാലെ വന്ന്
സാനിധ്യം തന്ന ഈ മഹനീയ സദസ്സിന്
(നേരുന്നു ഒരായിരം മർഹാബ..2)
(അഹദായ)
യോഗം നിയന്ത്രിക്കുന്നോരാം
വന്ദ്യ സദറുസ്താദിൽ ഓദാം
അഭിവന്ദ്യ സെക്രട്ടറി കമ്മറ്റിക്കാരിലും
(ചാർത്തുന്നൊരായിരം സ്വാഗതങ്ങൾ…2)
(അഹദായ)
Post a Comment