മദ്ഹ് മാഷപ്പ് സോങ്ങ്, സുര സുര സുര സാരം നബി | Sura Sura Sura

സുര സുര സുര സാരം നബി 

താരം മലർഹാരം 

റജബിലജബിലാദ്യം നമാസേകി 

പരൻ ദാനം...(2) 

പുകളെഴുതിയ വരികളിൽ താജാ 

പുകളോതിയ മൊഴികളിൽ റോജ (2)

പുകൾ സ്ഥാനമേ ബിലാദേ 

മദീനാ...മദീന (2)

                    (.....)

----------------------------------

മുമ്പരാം റസൂലിൻ വദനം 

മൊഞ്ചിലായ് തിളങ്ങി വിളങ്ങി 

മാരിവില്ലിൻ ചന്ദം തോൽക്കും 

മാജിദായ് നബി ലങ്കി വിളങ്ങി


പടച്ച റബ്ബവൻ നിനച്ച മുത്തത്  

പതിച്ചു ഖൽബതിലയായ്

പടപ്പുകൾക്കവരുരത്ത് ദീനത് 

മികച്ചു ആലമിലായ്

----------------------------------

ലങ്കും മന്ദാരം മലരിമ്പം

നബി ത്വാഹ റസൂലേ (2)


മദീനത്തെ മലർവാടി 

പുളകം കൊണ്ടതാ പാടി 

മദ്ഹുകളുരത്തന്ന് കുയിലുകൾ 

രാഗം പാടി


ഏറ്റം വരവേറ്റം മദദൂറ്റം 

അഹദേകി സലാമ (2)

---------------------------------

കുഫ്‌റിന്റെ പട വെട്ടി

കിബ്‌റിന്റെ നിലം തെറ്റി 

വന്നൂ നബി ത്വാഹാ 

ജഹ്‌ലിന്റെ പടക്കൂട്ടം 

പതറിക്കൊണ്ടതാ ഓട്ടം 

കണ്ടൂ അവർ വെണ്മ (2)


നൂറാണ് മുജ്തബാ നബി 

റൂഹാണ് അഖിലവും (2)

---------------------------------

താപം പെരുത്തോരാ ജഹന്നം കണ്ടോ 

ദാഹിച്ചലയുന്ന കൂട്ടരേ കണ്ടോ (2)


കാണാം അവർക്കുള്ളിൽ പഴുതാരകൾ 

കാണൂ അവരാണ് നരകവാസികൾ (2)

---------------------------------

മഹ്ശറ നാളിലന്ന് 

ഒരുചാണ് മീതെ നിന്ന് 

ഉദിക്കുന്ന സൂര്യൻ ചൊന്ന് 

നീയൊരു മുനാഫിഖെന്ന്...(2) 


ഖൽബിന്നുള്ളം പിടഞ്ഞ് 

വിളിക്കുന്നു യാ റസൂലേ 

കൺമുന്നിൽ വന്ന് നിന്ന് 

മദദേകുമോ ഹബീബെ...(2)

---------------------------------

അബ്റഹത്തിന്റെ പടവന്ന് കഅ്ബം 

തകർക്കുവാൻ അണിയായി 

അപ്പോൾ അബാബീലിൻ കിളികൾ

വട്ടമിട്ട് പറന്ന് 

നജ്ഹത് വെളിവായി..(2)

---------------------------------

തിരുനബി അഴകാലേ 

തിരു മദ്ഹൊഴ്ക്ണ സുദിനമത് 

ഖാതിമുന്നബിയോരിൽ 

ഖദീജത്തുൽ കുബ്റ

വന്നണഞ്ഞു നേരിൽ 


ആനന്ദം അഖിലവും 

ആമോദം അബ്‌ദിലും

ആവേശം നിറഞ്ഞൊരു 

സരസ ദിനം...

        (തിരുനബി അഴകാലേ) 

----------------------------------

മദീന മണ്ണിൽ വാഴും 

മദീന മണ്ണിൽ വാഴും

മദീന മണ്ണിൽ വാഴും 

യാ നൂർ സമാനേ

സലാമുനാ സദാ ഹഖ്

നൂറ് സമാനേ..

സലാമുനാ സദാ ഹഖ്

നൂറ് സമാനേ..


മദ്ഹുകൾ പാടിടുന്ന

പാട്ടിനുള്ളം യാനബീ

മദദ് ചുറത്തിടുന്ന 

മുത്ത് രത്നമോ നിധി...(2)

മലുകുൽ ജബാറി നങ്ങേയറ്റം ഉറ്റവർ നബീ

മഹിയിൽ നിലാവുദിത്ത മുർത്തളായ സയ്യിദീ

മഹ്ശൂകാമവർ കദേകിടാം സലാത്ത് നിത്യമിൽ

        (മദീന മണ്ണിൽ വാഴും)