മനം പൊട്ടി കരയുന്നിതാ | Manam potti karayunnithaa

മനം പൊട്ടി കരയുന്നിതാ

മഹ്ബൂബെ പ്രണയിച്ചിതാ

മതിവോളം നളർക്കാൻ സദാ

[മനസ്സെന്നും കൊതിക്കും നാഥാ

മനസ്സെന്നും കൊതിക്കും നാഥാ] ...(2)

        (മനം പൊട്ടി)


[മദീന മഞ്ചുള നാമം അലതല്ലി വരുന്നേ

മഷിത്തുള്ളി ചലിച്ചും കൊണ്ട് ഇശലായി വിരിഞ്ഞേ...] ...(2)


[മാദിഹീങ്ങൾ പാടിയാ വനിയിൽ ചേർന്നേ

മരുഭൂവിൽ ചേർന്നവർ സലാമും ചൊന്നേ...] ...(2)


ഫുആദീ... ഫുആദീ ഫീ ഖിസ്വാലീ ഹബീബീ 

റജാഈ സുറൂറീ ഫീ ജിവാരീ ഹബീബീ 


[മനം പൊട്ടി........ കൊതിക്കും നാഥാ] 


[പലരുമെൻ സലാമങ്ങിൽ  പറഞ്ഞിട്ടില്ലേ 

പലവട്ടം പതിവായി ഞാൻ പുകഴ്ത്തിയില്ലേ] ...(2)


പറക്കാനായി ചിറകുണ്ടേൽ പറക്കും ഞാനേ... 

പതിത്വൈബ ബലദിൽ ചെന്നിറങ്ങും ഞാനേ..


ഫുആദീ ഫുആദീ ഫീ ഖിസ്വാലീ ഹബീബീ

റജാഈ സുറൂറീ ഫീ ജിവാരീ ഹബീബീ


[മനം പൊട്ടി............ കൊതിക്കുന്നതാ] ...(2)