അഴകാർന്ന പൂമേനി | Azhakarnna poomeni

അഴകാർന്ന പൂമേനി ശോഭിക്കും ലോകം...

അഹദാജ്ഞ പൊരുളേകി കനിവരുളും സ്നേഹം...(2)

ഇശ്ഖിൻ മഷിത്തുള്ളി ഖൽബുള്ളം ചേർത്തു...

ഈമാന്റെയാവചനം ഹൃത്തിൽ അലിഞ്ഞു...(2)


എന്റെ ഹബീബ് തന്നേറെ സ്നേഹം...

എന്റെ നസീബ് ചെയ്തേറെ ത്യാഗം...

        [അഴകാർന്ന...]


സ്നേഹപ്രപഞ്ചം... ത്വാഹാനിദാനം...

ജ്ഞാനപ്രകാശം ത്വയ്ബാ കമാനം...(2)


വർണിക്കാനേറെയും വരികൾ കുറിച്ചാലും...

തീരില്ല മികവാർന്ന പാഠം പഠിച്ചാലും...

വർഷിക്കുന്നാ കനിവിൻ കേദാരമവിടുന്ന്വ

രദാനമായ് ഇവനിൽ തുണയായ് ശഫാഅത്തും 

മന്നാനെ തിരുﷺ നോട്ടമരുളീടണെ... 

        [അഴകാർന്ന...] 2

  [സ്നേഹപ്രപഞ്ചം]