ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട് | Hajjinte Ravil Njan

 

ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്

ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം

ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്

ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം


മുത്ത് റസൂൽ തങ്ക തേരിൽ വരുന്നത് കണ്ട്

ഹൂറുന്നിസാനീങ്ങൾ ആടിക്കളിക്കണ കണ്ട്

മുത്ത് റസൂൽ തങ്ക തേരിൽ വരുന്നത് കണ്ട്

ഹൂറുന്നിസാനീങ്ങൾ ആടിക്കളിക്കണ കണ്ട്
സ്വർണകിളികൾ പൂന്തോപ്പിൽ പറക്കണ കണ്ട്
സ്വർണ പല്ലക്കിൽ സുലൈമാൻ നബിയെ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം
ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്
ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട്


കാരക്ക തോട്ടത്തിൽ തേനാറൊഴുകണ കണ്ട്

ഒട്ടകക്കാഫിനകൾ നീങ്ങി വരുന്നത് കണ്ട്

കാരക്ക തോട്ടത്തിൽ തേനാറൊഴുകണ കണ്ട്

ഒട്ടകക്കാഫിനകൾ നീങ്ങി വരുന്നത് കണ്ട്

അഴകിൽ ജറാദെന്ന പക്ഷി പറക്കണ കണ്ട്
ജിബ്രീൽ വെൺചാമരം വീശീ ഇറങ്ങണ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം
ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്
ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട്


സഫായും മർവായും മിന്നി തിളങ്ങണ കണ്ട്

ഹാജറ ബീവി ചിരിച്ചു നടക്കണ കണ്ട്

സഫായും മർവായും മിന്നി തിളങ്ങണ കണ്ട്

ഹാജറ ബീവി ചിരിച്ചു നടക്കണ കണ്ട്
സംസം കിണറിൽനിന്നുള്ളൊരോളിവ് കണ്ട്
ഇസ്മാഈൽ പുഞ്ചിരി പൂണ്ട് മയങ്ങണ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം
ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്
ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട്


പള്ളി മിനാരത്തിൽ ഒളിവർ ബിലാലെ കണ്ട്

വെള്ളാമ്പൽ പൂക്കൾ നിറഞ്ഞ തടാകം കണ്ട്

പള്ളി മിനാരത്തിൽ ഒളിവർ ബിലാലെ കണ്ട്

വെള്ളാമ്പൽ പൂക്കൾ നിറഞ്ഞ തടാകം കണ്ട്
പവിഴ കൊട്ടാരത്തിൽ ബീവി ആസ്യയെ കണ്ട്
അഴകിൽ മികച്ച സുലൈഖാ ബീവിയെ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം
ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്
ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം

ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്

ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം