ബദ്റിൻ കളത്തിൽ നബി തൻ പിറകിൽ അണി ചേർന്നവരാ ബദരീങ്ങൾ...


ബദ്റിൻ
കളത്തിൽ നബി തൻ പിറകിൽ അണി ചേർന്നവരാ ബദരീങ്ങൾ...
കരുത്തായ് ഈമാനിന്റെ തിളക്കും വീര്യം കൊണ്ട്
കവചം പണിഞ്ഞോരാ ശുഹദാക്കൾ...
(അവരാണേ ബദരീങ്ങൾ...
അള്ളാന്റെ മഹാത്മാക്കൾ... (2)
                                            (ബദ്റിൻ കളത്തിൽ)


ആശ്രയം അഹദോനാ...
കൂട്ടിനായ് തിരുനൂറാ...
പോർക്കളം ബഹുജോറാ...
ഹഖും ബാത്തിൽ മുഖാമുഖമാ...
ബദ്റിൻ രണകളമൊരുങ്ങുന്നെ...
മറുപുറം കുഫ്ർ കെട്ടിത്തിമർക്കുന്നേ...
നബിയും സ്വഹാബത്തും അണയുന്നേ...
മുന്നൂറ്റി പതിമൂന്നിൽ നിരക്കുന്നെ...
യുദ്ധം തുടങ്ങി പൊടി പാറി...
കുതി കുതിച്ച് നിണം ചീറ്റി...
ബദരീങ്ങൾ മുന്നേറി...
അടരാടി ജയം നേടീ...

                                            (ബദ്റിൻ കളത്തിൽ)

ആശ്രയം അഹദോനാ...
കൂട്ടിനായ് തിരുനൂറാ...
പോർക്കളം ബഹുജോറാ...
ഹഖും ബാത്തിൽ മുഖാമുഖമാ...
ബദർ ഇതിഹാസം തീർക്കുന്നെ...
ധർമ്മം ഇരുള് കെടുത്തുന്നേ...
മുത്ത് റസൂല് നയിക്കുന്നേ...
പടയണി ജയമേന്തുന്നേ...
അഹദോൻ മദദേകുന്നേ...
കുഫ്റിൻ തല ചിതറുന്നേ...
സത്യക്കൊടി മണ്ണിൽ നാട്ടുന്നേ...
തക്ബീർ ധ്വനി പൊങ്ങുന്നേ...

                                            (ബദ്റിൻ കളത്തിൽ)