വ്യസനമാൽ വിളിച്ചിടും ഞാൻ യാ നബീ...

 വ്യസനമാൽ വിളിച്ചിടും ഞാൻ യാ നബീ...

വ്യതകളെല്ലാം തീർക്കു യാ ഖൈറന്നബി...
വികലമായി ജീവിതം യാ സയ്യിദീ...(2)
വഴി പിഴച്ചോനാണിവൻ ഹുദ് ബിയദീ...(2)

                                        (വ്യസനമാൽ വിളിച്ചിടും )

തിന്മയിൽ മുങ്ങിക്കുളിച്ചോനാണു ഞാൻ ...
നന്മ തൻ സങ്കേതമേ കേഴുന്നു ഞാൻ... ( 2)
കണ്ണടയും മുൻപ് റൗള കണ്ടിടാൻ..(2)
കൺകുളിർകാൻ മോഹമുള്ളോനാണ് ഞാൻ...(2)

                                         (വ്യസനമാൽ വിളിച്ചിടും )

മഹ്ഷറയിൽ അന്നൊരിക്കൽ ഞാൻ വരും  ...
പേടിയാൽ ശഫാഅത്തിന്നായ് ഞാൻ കേണിടും( 2 )

പാപിയേ തടഞ്ഞിടല്ലേ രക്ഷകാ.(2)
തടയുകിൽ ആരുണ്ടെനിക്ക് മോചകാ(2)

                                           (വ്യസനമാൽ വിളിച്ചിടും )

(ദാഹമാൽ വലഞ്ഞൊരിക്കൽ ഞാൻ വരും...

പാനമേ കൗസറൊരിറ്റൊ ന്നുതരൂ (2)

തട്ടുമോ യാ സയ്യിദി അന്നെൻ കരം(2)

തട്ടിയാൽ വിഫലമാണീ ജീവിതം (2)
                                                (വ്യസനമാൽ വിളിച്ചിടും )

0