അൽഹംദുടയവനേ

 
അൽഹംദുടയവനേ
...

ആരാധൃനായവനേ...
ഹാജത്ത് തീർപ്പവനേ...
ഖല്ലാകുടയവനേ..(2)

ശംസുൽഹുദാ മുസ്തഫാ....
ശറഫുൽ ബഷീറേ...ഹുദാ...(2)
റൗളാ ഷരീഫ് കാണാ....
രാജാ തുണച്ചീടണേ......

                                        (അൽഹംദുടയവനേ... )

ജന്നത്തിൽ സ്പർശനമാ...യ്
വിന്നോളം ശോഭിതമാ...യ്(2)
ഹജറുൽ അസ്വദിനെ....
ചുബിക്കാൻ വിധി കൂട്ടണേ.....

                                        (അൽഹംദുടയവനേ... )

സംസം ഉറവിൽ നിന്നും.....
മതിയോളം മോന്തീടുവാൻ....(2)
കഅബാ ഷെരീഫിലെന്നെ...
ഖല്ലാക്കേ ചേർത്തീടണേ......

                                        (അൽഹംദുടയവനേ... )2