ഹൃദയം പിടക്കുന്നു യാ റസൂലല്ലാഹ്..


 ഹൃദയം പിടക്കുന്നു യാ റസൂലല്ലാഹ്..

ഇനിയും പാപമാലെ നടത്തീടല്ലാ...
ഇവനൊരു തൗബ തരുമോ യാ ശഫീഅല്ലാഹ്..
ഇനി ഞാൻ ചെയ്യുകില്ല യാ ഹബീബല്ലാഹ്..(2)



ഇരുളാം ഖബറന്നെ കാത്തിരിപ്പുണ്ട്
ഇവനൊരു മയ്യിത്താകും നാളതും ഉണ്ട്(2)
മുത്തിൻ തുണയല്ലാതെന്തിവർക്കുണ്ട്
മുന്തും മദ്ഹ് പാടി ഷിഫാ ഉം പൂണ്ട്(2)
                                        (ഹൃദയം പിടക്കുന്നു)


(നബിയെ.. ഹറാമേറെ കണ്ട കണ്ണാണ്...(2)
പലവിധ തിന്മകൾക്കും അടിമയാണ്)2
നിധിയെ ഒന്ന് കണ്ട് തെളിയാനാണ്
നരക കുണ്ടിലെറിയും പേടികൊണ്ടാണ്
                                        (ഹൃദയം പിടക്കുന്നു)


മദ്ഹാൽ പൊറുക്കാത്ത പിശകളില്ലാ...
മലരിൻ മദദിന്ന് പരിധിയില്ലാ... (2)
മദ്ഹിൽ ഹരം പൂണ്ട ഫഖീറാണള്ളാഹ്...
മദനീ ഫുതൂഹാത്തിൽ പൊതിഞ്ഞീടള്ളാഹ്..
                                        (ഹൃദയം പിടക്കുന്നു)